ട്രംപിന്റെ ശ്രമങ്ങൾ ഫലം കണ്ടു! ഗാസയും ഇസ്രായേലും തമ്മിൽ ഉടൻ വെടിനിർത്തൽ ഉണ്ടായേക്കാം; ഹമാസ് ചർച്ചകൾക്ക് തയ്യാർ

60 ദിവസത്തെ വെടിനിര്‍ത്തലിനിടയില്‍ ഹമാസ് അവശേഷിക്കുന്ന ഇസ്രായേലി ബന്ദികളില്‍ പകുതിയോളം മോചിപ്പിക്കും

New Update
Untitledisreltrm

ഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള 21 മാസത്തോളമായി നീണ്ടുനില്‍ക്കുന്ന യുദ്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു. യുഎസ് പിന്തുണയുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഹമാസ് ഈ 'പോസിറ്റീവ്' പ്രതികരണം മധ്യസ്ഥരായ ഖത്തറും ഈജിപ്തും യുഎസും വഴി അറിയിച്ചത്.

Advertisment

ഹമാസ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ചര്‍ച്ചയ്ക്ക് ഹമാസ് തയ്യാറാണെന്ന് വ്യക്തമാക്കി. ഈ നിര്‍ദ്ദേശം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ പ്രതീക്ഷയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ചര്‍ച്ചകള്‍ നടത്താനായി വാഷിംഗ്ടണിലേക്ക് പോകുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും അമേരിക്ക ശക്തമായ മധ്യസ്ഥത തുടരുകയാണ്.

60 ദിവസത്തെ വെടിനിര്‍ത്തലിനിടയില്‍ ഹമാസ് അവശേഷിക്കുന്ന ഇസ്രായേലി ബന്ദികളില്‍ പകുതിയോളം മോചിപ്പിക്കും. പകരം ഇസ്രായേല്‍ പലസ്തീന്‍ തടവുകാരെ വിട്ടയക്കും. ആദ്യദിനം എട്ടുപേര്‍ ഉള്‍പ്പെടെ, വിവിധ ഘട്ടങ്ങളിലായി ബന്ദികളെ മോചിപ്പിക്കും. ഇസ്രായേല്‍ സൈന്യം ഗാസയിലെ ചില പ്രദേശങ്ങളില്‍ നിന്ന് പിന്മാറും.


ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ആക്രമണം പുനരാരംഭിക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പുനല്‍കണമെന്ന ഹമാസ് ആവശ്യം തുടരുന്നു. ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദും ഈ ചര്‍ച്ചകളെ പിന്തുണക്കുന്നു.


വെള്ളിയാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 52 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഗാസ സിറ്റി, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. യുഎസ് സഹായ കേന്ദ്രങ്ങള്‍ക്കു സമീപം കാത്തുനിന്നവര്‍ക്കും വെടിവയ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Advertisment