/sathyam/media/media_files/2025/01/20/C2yuS1cZjKsAY5kVSwcq.jpg)
471 ദിവസത്തെ അജ്ഞാതവാസത്തിനൊടുവിൽ ഇസ്രായേൽ - ഹമാസ് കരാർ പ്രകാരം 3 വനിതകളെ ഹമാസ് തടവിൽനിന്നും മോചിപ്പിച്ചു.
മോചിതരായവർ ഇവരാണ് :-
റോമി ഗോണേന് (24) നോവ ഫെസ്റ്റിവലിൽ നിന്നും പിടികൂടപ്പെട്ട ഇസ്രാ യേൽ യുവതി.
എമിലി ഡാമാരി( 28) ബ്രിട്ടീഷ് - ഇസ്രായേലി സിറ്റിസൺഷിപ്പുള്ള ഇവരെ ഹമാസ് പിടികൂടിയത് കിബ്ബറ്റ്സ് ഗഫാർ ആസയിലെ അപ്പാർട്ട്മെന്റിൽ നിന്ന് .
/sathyam/media/post_attachments/2024/01/26/8NB9U1ZKG_1256x620__1.jpg)
ഡോറോൺ സ്റ്റെയ്നബ്രെച്ചേർ (31) നേഴ്‌സായ ഇവർ ഇസ്രായേൽ - റൊമാനി യൻ സിറ്റിസണാണ്. മൃഗസ്നേഹിയും മൃഗങ്ങളെ ചികിൽസിക്കുകയും ചെയ്തിരുന്ന ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയതും കിബ്ബറ്റ്സ് ഗഫാർ ആസയിൽ നിന്നാണ്.
മൂന്നുപേരുടെ കയ്യിലും ഹമാസ് മുദ്രപതിച്ച ഓരോ പേപ്പർ ബാഗു കളുണ്ടായിരുന്നു. അതിനുള്ളിൽ ഗാസയുടെ ഒരു ഭൂപടവും അവർ തടവിൽ കഴിഞ്ഞ വിവിധ ഘട്ടങ്ങളിലുള്ള ഫോട്ടോയും റെഡ് ക്രോസിന് അവരെ കൈമാറിയ രേഖകളുടെ പകർപ്പുകളുമാണു ണ്ടായിരുന്നത്.
ഈ 3 പേർക്ക് പകരമായി സ്ത്രീകളും കുട്ടികളും രോഗികളു മടക്കം 90 പാലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു.
/sathyam/media/media_files/2025/01/20/usxy5c30vfQQ8Q3eYncN.jpg)
ഇസ്രായേൽ ഹമാസ് എഗ്രിമെന്റ് പ്രകാരം തടവിലുള്ള ഒരു വ്യ ക്തിയെ ഹമാസ് മോചിപ്പിക്കുമ്പോൾ പകരം 30 ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കേണ്ടതുണ്ട്.
ഹമാസിന്റെ കസ്റ്റഡിയിൽ ഇപ്പോൾ 100 ബന്ദികൾ അവശേഷി ക്കുന്നുണ്ട്. Oct. 7, 2023 ന് ഏതാണ്ട് 250 പേരെ യാണ് ഹമാസ്, ഇസ്രേലിൽനിന്നും തട്ടിക്കൊണ്ടുപോയത്. അവശേഷിക്കുന്നതു 100 പേർ മാത്രം.
ബാക്കിയു ള്ളവരിൽ കുറേപ്പേരെ ഹമാസ് മോചിപ്പിച്ചു. കുറേയാളുകളെ ഇസ്രായേൽ സേന കണ്ടെത്തി മോചിപ്പിച്ചു, ബാക്കിയുള്ളവരുടെ മൃതദേഹം പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us