ഗാസ യുദ്ധം നിർത്തുന്നതിനുള്ള ചർച്ചകൾ കൂടുതൽ സങ്കീർണമാകുമോ?  ഇസ്രയേൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളായ യഹിയ സിൻവാറിന്റെയും മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ വിട്ടുനൽകണം: കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് ഹമാസ്

പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം

New Update
yahiya

കെയ്‌റോ: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കൂടുതൽ ആവശ്യങ്ങൾ ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ മൃതദേഹങ്ങള്‍ വിട്ടുനൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Advertisment

യുദ്ധത്തിനിടെ ഇസ്രയേൽ കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹിയ സിൻവാറിന്റെയും മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ വിട്ടുനൽകാൻ ഹമാസ് ആവശ്യപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്രയേലി ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും പേരുകളുടെ പട്ടിക കൈമാറിയതായി ഹമാസ് അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 നിർദ്ദേശങ്ങളിൽ ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദി കൈമാറ്റ കരാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment