മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു, അവശേഷിക്കുന്ന നേതാക്കൾക്ക് ഗാസയിലെ തുരങ്കങ്ങളിൽ ഒളിവിൽക്കഴിയുന്ന അണികളുമായി ബന്ധപ്പെടാനും കഴിയുന്നില്ല, നിലനിൽപ്പിനായുള്ള ഹമാസിന്റെ അവസാന ശ്രമവും വിഫലം

New Update
GAZA

ഗാസ : മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ഗാസയിലെ തുരങ്കങ്ങ ളിൽ ഒളിവിൽക്കഴിയുന്ന അണികളുമായി മൊബൈൽ വഴിയോ മറ്റെന്തെങ്കിലും തരത്തിലോ ബന്ധപ്പെടാൻ അവശേഷിക്കുന്ന നേതൃത്വത്തിനും കഴിയു ന്നില്ല. ബന്ദികൾ മുഴുവൻ കൊല്ലപ്പെട്ടാൽ ഇസ്രായേലും അമേരിക്കയും കൂടുതൽ കുപിതരാകുമെന്നതും ആശങ്കയുണർത്തുന്നു.

Advertisment

കെയ്‌റോയിൽ നടക്കുന്ന അവസാനവട്ട ചർച്ചകളിൽ ഈജിപ്റ്റ്, ഖത്തർ ,തുർക്കി എന്നീ രാജ്യങ്ങൾ ഹമാ സുമായി പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.

1

ഹമാസ് നിരായുധീകരണത്തിനു തയ്യറായിട്ടുണ്ട്. അതല്ലാതെ അവർക്കുമുന്നിൽ മറ്റു വഴികളില്ലെന്ന് ഖത്തറും ഈജിപ്റ്റും തീർത്തുപറഞ്ഞതോടെ ഹമാസ്, ലോകരാജ്യങ്ങൾക്കുമുന്നിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയി ലായി. അറബ് - ഇസ്ലാമിക രാജ്യ ങ്ങൾ ഡൊണാൾഡ് ട്രംപിന്റെ 20 ഇന ഗാസാ ഫോർമുല അംഗീ കരിക്കുകയും ഇത് പശ്ചിമേഷ്യൻ സമാധാനത്തിൽ ഒരു നാഴിക ക്കല്ലായി മാറുമെന്നും പ്രഖ്യാപിച്ചതോടെ ഹമാസ് പൂർണ്ണ മായും നിഷ്പ്രഭമായി മാറപ്പെടുകയായിരുന്നു.

ഇപ്പോൾ ശേഷിക്കുന്ന ഹമാസ് നേതൃത്വത്തിന് ഖത്തർ,തുർക്കി അഥവാ മറ്റേതെങ്കിലും രാജ്യത്ത്‌ അഭയമൊരുക്കണമെന്നും അവർക്ക് ഇസ്രായേൽ ആക്രമണത്തിൽ നിന്നും സംരക്ഷണം നല്കണമെന്നും ഹമാസ് നിർദ്ദേശിച്ചു.

4

ആയുധം ഉപേക്ഷിക്കുന്ന ഹമാസ് ഭീകരർക്ക് സുരക്ഷയും സംര കഷണവും നൽകണമെന്നും യുദ്ധ ശേഷമുള്ള ഗാസയുടെ പുന ർനിർമ്മണത്തിലും തുടർഭരണത്തിലും തങ്ങളുണ്ടാകില്ലെന്നും ഹമാസ് ഉറപ്പു നൽകി.

ഗാസയിലെ 20 ലക്ഷം വരുന്ന ജനത മുഴുപ്പട്ടിയിലാണ്. ഇതിനു കാരണം ഹമാസ് ആണെന്ന വിശ്വാസം ജനങ്ങൾക്കിടയിലും വ്യാപകമാണ്.

gaza-3

ഹമാസ് ഇന്ന് തീർത്തും ദുർബലമായ അവസ്ഥയിലാണ്. ഒരു ചെറിയ സംഖ്യയിലുള്ള അനുയായികൾ മാത്രമാണ് അവരുടെ പക്കലുള്ളത്. ബന്ദികൾ ഇല്ലായിരുന്നെങ്കിൽ ഹമാസ് പൂർണ്ണമായും തുടച്ചുനീക്കപ്പെ ടുമായിരുന്നു എന്നതും വസ്തുതയാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ പോലും ആ കാരണം മൂലമാണ്.

ഹമാസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അമേരിക്കയ്ക്കും ഇസ്ര യേലിനും സ്വീകാര്യമാകുമെന്നും അതുവഴി ഗാസയിൽ സ്ഥാ യിയായ സമാധാനവും ഗാസയുടെ പുനർനിർമ്മാണവും സാദ്ധ്യ മാകുമെന്നും കരുതപ്പെടുന്നു..

Advertisment