/sathyam/media/media_files/2025/08/19/hggg-2025-08-19-03-45-31.jpg)
ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം.
60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്നാണ് റിപ്പോർട്ട്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്.
ഏറെ കാലത്തിന് ശേഷമാണ് ഗാസയിൽ താൽക്കാലികമായെങ്കിലും വെടിനിർത്തൽ വരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗാസയിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് താൽക്കാലിക പരിഹാരമായാണ് വെടിനിർത്തൽ വരുന്നത്.
60 ദിവസത്തെ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിലുള്ള അമ്പതോളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിർത്തലിനെക്കുറിച്ചും ഇസ്രയേൽ സൈന്യത്തിന്റെ പിൻമാറ്റത്തെക്കുറിച്ചും ചർച്ചകൾ നടക്കും.
എന്നാൽ വിഷയത്തിൽ ഇതുവരെ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.