New Update
/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വാഷിം​ഗ്ടൺ: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കണമെന്ന് ഹമാസിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
Advertisment
കരാർ ലംഘിച്ചാൽ ഹമാസ് അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം കുറയുമെന്ന പ്രതീക്ഷയിൽ വെടിനിർത്തലിന് "ഒരു ചെറിയ അവസരമാണ് നൽകിയിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഹമാസിന്റെ ഭാ​ഗത്ത്തു നിന്ന് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായാൽ കടുത്ത പ്രത്യാക്രമണങ്ങൾ ആയിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുതിയ മിഡിൽ ഈസ്റ്റിൻ്റെ ചരിത്രപരമായ തുടക്കമായി ട്രംപ് വാഴ്ത്തിയ വെടിനിർത്തൽ കരാർ ഹമാസ് പാലിക്കണമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.