/sathyam/media/media_files/2025/02/15/oxjoFhHmiyTT43i3dUHs.jpg)
ടെല്‍ അവീവ്: 2014 മുതല്‍ ഗാസയില്‍ ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്റെ മൃതദേഹം വിട്ടുനല്‍കാമെന്ന് ഹമാസ്.
കഴിഞ്ഞ ദിവസം റഫാ സിറ്റിയിലെ തെക്കേയറ്റത്തെ എന്‍ക്ലേവിലെ ടണലില്‍ നിന്നാണ് ഗോള്‍ഡിന്റെ മൃതദേഹം ലഭിച്ചതെന്ന് ഹമാസ് അറിയിച്ചു.
2014 ഓഗസ്റ്റ് ഒന്നിനാണ് ഗോള്‍ഡിന്‍ കൊല്ലപ്പെട്ടത്. ആ വര്‍ഷം നടന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ വെടിനിര്‍ത്തലിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഗോള്‍ഡിന്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗോള്‍ഡിന്റെ മൃതദേഹം കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു.
കഴിഞ്ഞ മാസം മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 23 പേരുടെ മൃതദേഹമാണ് ഹമാസ് വിട്ടയച്ചത്.
ഇസ്രയേല്‍ ഇതുവരെ 300 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. രണ്ട് പേരെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us