Advertisment

ഹഷ് മണി കേസില്‍ വിധി പറയുന്നത് മാറ്റിവെയ്ക്കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ന്യൂയോര്‍ക്ക് കോടതി ജഡ്ജി

ഹഷ് മണി കേസില്‍ ഈ ആഴ്ച വിധി പറയുന്നത് മാറ്റിവെയ്ക്കണമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ന്യൂയോര്‍ക്ക് കോടതി ജഡ്ജി. 

New Update
trumph 1234

വാഷിങ്ടണ്‍: ഹഷ് മണി കേസില്‍ ഈ ആഴ്ച വിധി പറയുന്നത് മാറ്റിവെയ്ക്കണമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ന്യൂയോര്‍ക്ക് കോടതി ജഡ്ജി. 

Advertisment

തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്ത് കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിക്കുകയായിരുന്നു.


ജനുവരി 10ന് ശിക്ഷ വിധിക്കും. 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. പ്രതിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന വാദങ്ങള്‍ കോടതി പരിഗണിച്ചെങ്കിലും അവയില്‍ പലതും മുന്‍പ് പലതവണ ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ ആവര്‍ത്തനമാണെന്ന് കണ്ടെത്തി. 


ജനുവരി 10 ന് നിശ്ചയിച്ചിട്ടുള്ള ശിക്ഷാവിധി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടികളുടെ സ്റ്റേയ്ക്കു വേണ്ടി പ്രതി സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയാണ്'' രണ്ട് പേജുള്ള വിധിയില്‍ ജഡ്ജി ജുവാന്‍ മെര്‍ച്ചാന്‍ വ്യക്തമാക്കി.


ട്രംപുമായി 2006ല്‍ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയില്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാന്‍ ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണു കേസ്. 


2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് പണം നല്‍കിയത്. 2006ല്‍ ഗോള്‍ഫ് മത്സര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നല്‍കിയിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്.

Advertisment