ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തിൽ ഇസ്രായേൽ വധിച്ച ഹസൻ നസ്‌റല്ലയ്ക്ക് പിൻഗാമിയായി ഹിസ്ബുള്ളയ്ക്ക് മറ്റൊരു തലവനെ പ്രഖ്യാപിച്ചു.
ഹാഷിം സഫീദ്ദീനെയാണ് പിൻഗാമിയായി നിയമിക്കുക. 32 വർഷമായി സംഘത്തിൻ്റെ തലവനായി സേവനമനുഷ്ഠിച്ച നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീൻ.
ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടതായി ശനിയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സംഘടനയിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.