ഇറാനിൽ വിദ്വേഷം പടരുന്നു.. ഭരണമാറ്റത്തിനായി മുറവിളി

New Update
iran janam

ഇറാൻ : ഇറാനിൽ ജനവിരോധം പടരുകയാണ്.  ഇതിനു നേതൃ ത്വം നൽകുന്നത് മുൻ ഇറാൻ രാജാവ് മുഹമ്മദ് രജ പഹ്ലവിയുടെ മകനാണ്. അദ്ദേഹം രൂപം നൽകിയ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇതുവരെ 50000 ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ ഒത്തുചേർന്നിട്ടുണ്ട് .

Advertisment

iran janam 45

 

വളരെ രഹസ്യമായാണ് ഈ നീക്ക ങ്ങൾ നടക്കുന്നത്. അതുപോലെ ഉന്നത അധികാരിക ളും ഈ പ്ലാറ്റഫോമിന്റെ ഭാഗമായിരിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിൽ ഇനി സാധാരക്കാരായ ജനങ്ങളെയും ഉൾക്കൊ ള്ളി ക്കാൻ ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ - ഭരണ തലത്തിലെ ആയിരക്കണക്കിനാ ൾക്കാർ ഇതി ൽ അംഗങ്ങളായിട്ടുണ്ടെന്നും രജാ പഹ്ല വി അറിയിക്കുന്നു. നിലവിലെ ഭരണകൂടത്തെ നീക്കി ജനാധിപത്യം രാജ്യത്തു പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

iran janam 47

ഇറാനിലെ നിലവിലെ ഭരണകൂടത്തോടും ആയത്തുള്ള ഖൊമേനിയോടും ഉള്ള എതിർപ്പ് രാജ്യത്തുടനീളം വ്യാ പകമാണെന്ന് രാജ പഹ്ലവി പറയുന്നു. അതുപോലെ തന്നെ വിദേശത്തുള്ള ഇറാനികളുടെ കൂട്ടായ്‌മ മ്യൂണി ക്കിൽ ഒരു വലിയ സമ്മേളനം ഇന്നലെ നടത്തുകയുണ്ടാ യി. ഇറാനുള്ളിൽ ഭരണവിരുദ്ധവികാരം ശക്തമാകുന്ന തിന്റെ തെളിവായാണ് ഈ സമ്മേളനത്തെ കാണുന്നത്. നാഷണൽ കോ ഓപ്പറേഷൻ കൺവെൻഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നു കാര്യങ്ങളായിരുന്നു ഇതിൽ പ്രധാനമായും ചർച്ചയായതും അംഗീകരിക്ക പ്പെട്ടതും.

iran janam 46

ഇറാന്റെ രാഷ്ട്രീയ അഖണ്ഡത സംരക്ഷിക്കും. എല്ലാ പൗരന്മാർക്കും സ്വതന്ത്ര അധികാരവും സമാന തയും സുരക്ഷയും സംരക്ഷിക്കും..
മതവും രാഷ്ട്രീയവും പൂർണ്ണമായും വേർതിരിക്കു കയും അവരെ പരസ്പ്പരം അകറ്റിനിർത്തുകയും ചെയ്യും

Advertisment