Advertisment

മഴയില്‍ കുതിര്‍ന്ന് ! യുഎഇയില്‍ അതിശക്തമഴ തുടരുന്നു; മുന്നറിയിപ്പ് നൽകി അധികൃതര്‍

New Update
UAE RAIN1.jpg

ഇന്നലെ രാവിലെ മുതല്‍ യു എ ഇ ൽ  ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്. ഞായറാഴ്ച രാവിലെ മുതലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ആരംഭിച്ചത്. 

Advertisment

ഇടിയോടു കൂടിയ മഴയില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയാണിത്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മഴയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment