/sathyam/media/media_files/2026/03/05/untitled-2026-03-05-09-59-24.jpg)
വാഷിംഗ്ടണ്‍: ഇറാന്റെ വ്യോമപരിധിയില്‍ അമേരിക്കന്‍ സൈന്യം മേധാവിത്വം ഉറപ്പിക്കുമ്പോഴും, ഇറാന്റെ എല്ലാ ആക്രമണങ്ങളെയും പൂര്‍ണ്ണമായും പ്രതിരോധിക്കുക അസാധ്യമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.
മിഡില്‍ ഈസ്റ്റില്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഇനിയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് അദ്ദേഹം പെന്റഗണില്‍ വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിന് ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇറാന്റെ ഭാഗത്തുനിന്നുള്ള എല്ലാ ആക്രമണങ്ങളെയും നൂറ് ശതമാനം തടയാന്‍ കഴിയില്ലെന്ന് ഹെഗ്സെത്ത് തുറന്നു സമ്മതിച്ചു. സൈനികരുടെ സംരക്ഷണത്തിനായി പരമാവധി മുന്‍കരുതല്‍ എടുത്ത ശേഷമാണ് ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും മാസങ്ങളിലും യുദ്ധം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍, കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ ഉദ്യോഗസ്ഥരും നല്‍കുന്നത്.
ബുധനാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബാക്രമണം ശക്തമാക്കുന്നതിനിടെ, ഒരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്തതായി ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. ടോര്‍പ്പിഡോ ഉപയോഗിച്ചായിരുന്നു ആക്രമണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us