കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം

ചികിത്സയ്ക്കായി കൊണ്ടുപോയ രണ്ടു വിദേശികളും ഒരു പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്.

New Update
kili

ടാൻസാനിയ:ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം. 

Advertisment

ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പർവതത്തിലെ പ്രശസ്തമായ വിനോദസഞ്ചാര ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലായിരുന്നു ഹെലികോപ്റ്റർ തകർന്നുവീണത്.

രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറായിരുന്നു അപകടത്തിൽപ്പെട്ടത്.

മലമുകളിൽ നിന്ന് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

ചികിത്സയ്ക്കായി കൊണ്ടുപോയ രണ്ടു വിദേശികളും ഒരു പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. പർവതത്തിലെ ബരാഫു ക്യാമ്പിനും കിബോ സമ്മിറ്റിനും ഇടയിൽ 4,000 മീറ്ററിലധികം (13,100 അടി) ഉയരത്തിലാണ് അപകടം നടന്നത്.

Advertisment