Advertisment

തെക്കൻ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ മാരക വ്യോമാക്രമണം; ഹസൻ നസ്റുല്ലയും മകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മരണത്തെക്കുറിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

New Update
hezbollah

ബെയ്‌റൂട്ട്: തെക്കൻ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മാരകമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ.

Advertisment

ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നസ്റുല്ലയും മകൾ സൈനബ് നസ്റുല്ലയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ലെബനനിലെ തെക്കന്‍ ബെയ്റൂത്തിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ലയുടെ മകള്‍ സൈനബ് നസ്റുല്ല കൊല്ലപ്പെട്ടതായി ചാനല്‍ 12 അവകാശപ്പെട്ടത്.

എന്നാല്‍ മരണത്തെക്കുറിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണ പരമ്പര നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ഇക്കാര്യം തള്ളിയ ഹിസ് ബുല്ല വക്താക്കള്‍ അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നസ്‌റുല്ലയുടെ മകള്‍ സൈനബ് നസ്‌റുല്ല കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 തെക്കൻ ബെയ്‌റൂട്ടിലെ ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശമായ ദഹിയെയിലാണ് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയത്. പ്രാദേശിക സമയം ഏഴ് മണിയോടെ ആദ്യത്തെ വലിയ ആക്രമണം നടന്നു. ഏകദേശം ഏഴ് മണിക്കൂറോളം ആക്രമണം നീളുകളും നിരവധിയിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

Advertisment