Advertisment

ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നിര്‍ത്തുന്നത് വരെ ലെബനനെ മുഴുവന്‍ ശക്തിയോടെ ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു: ഹിസ്ബുള്ള ഡ്രോണ്‍ മേധാവി കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ കടുത്ത നിലപാട് ഉണ്ടായിരുന്നിട്ടും യുഎസും ഫ്രാന്‍സും 21 ദിവസത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

New Update
Hezbollah

ടെല്‍അവീവ്:  ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നിര്‍ത്തുന്നത് വരെ ഹിസ്ബുള്ളയ്ക്കെതിരെ പൂര്‍ണ്ണ ശക്തിയോടെ സൈനിക ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Advertisment

നെതന്യാഹുവിന്റെ തീവ്രനിലപാട് യുഎസിന്റെയും യൂറോപ്യന്‍ ഉദ്യോഗസ്ഥരുടെയും വെടിനിര്‍ത്തല്‍ പ്രതീക്ഷകളെ തളര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സുരൂരിനെ വധിച്ചു.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഹിസ്ബുള്ളയെ നേരിടാനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധത നെതന്യാഹു ആവര്‍ത്തിച്ചു. ഞങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ ഹിസ്ബുള്ളയെ ആക്രമിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ലക്ഷ്യം കാണൂം വരെ ഞങ്ങള്‍ നിര്‍ത്തുകയില്ല, വടക്കന്‍ നിവാസികള്‍ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് അവയില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെ കടുത്ത നിലപാട് ഉണ്ടായിരുന്നിട്ടും യുഎസും ഫ്രാന്‍സും 21 ദിവസത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

യുഎസ് മിഡ് ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്ക്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നയതന്ത്രജ്ഞര്‍ നിര്‍ദിഷ്ട ഉടമ്പടി പരിഗണിക്കുന്നതിനായി ഇസ്രായേലി ഉദ്യോഗസ്ഥരുമായി തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Advertisment