ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/PD178zhlQroN9ydn8ZDY.jpg)
ജറുസലം: ഇസ്രയേല്‍-ഹിസ്ബുല്ല സംഘർഷത്തിനിടെ ലബനനില്‍നിന്നു തൊടുത്ത റോക്കക്കറ്റ് ഇസ്രയേല്‍ അധീനതയിലുള്ള ഗോലാൻകുന്നില്‍ ഫുട്ബോള്‍ മൈതാനത്തു പതിച്ചു കുട്ടികള്‍ ഉള്‍പ്പെടെ 12 പേർക്ക് ദാരുണ മരണം.
Advertisment
മരിച്ചവരെല്ലാം 10നും 20 ഇടയില്‍ പ്രായമുള്ളവരാണ്.
സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദല്‍ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 3 ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ഹിസ്ബുല്ലയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.
അതേസമയം, ആക്രമണത്തില്‍ ബന്ധമില്ലെന്നു ഹിസ്ബുല്ല പ്രതികരിച്ചു. ഇതിനിടെ, മധ്യഗാസയിലെ ദെയ്റല്‍ ബലാഹില്‍ അഭയകേന്ദ്രമായ സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us