ഹിസ്ബുല്ല മേധാവി ഹെയ്തം അലി തബതബായിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ

1980കള്‍ മുതല്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന തബതബായി ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്വാന്‍ ഫോഴ്സിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനിയാണ്.

New Update
Untitled

ടെല്‍അവീവ്:  ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെയ്തം അലി തബതബായിയെ 'ഇല്ലാതാക്കി' എന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്.) അറിയിച്ചു. 

Advertisment

ഞായറാഴ്ച ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ അത്യപൂര്‍വമായ ആക്രമണത്തിലാണ് ഈ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. ഇത് മാസങ്ങള്‍ക്കിടയില്‍ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാണ്.


ലെബനീസ് തലസ്ഥാനത്തെ തിരക്കേറിയ ദാഹിയ ജില്ലയിലെ പ്രധാന റോഡിലാണ് ആക്രമണം നടന്നത്. വലിയ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

1980കള്‍ മുതല്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന തബതബായി ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്വാന്‍ ഫോഴ്സിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനിയാണ്. പതിറ്റാണ്ടുകളായി ഗ്രൂപ്പിന്റെ സൈനിക ശേഷി വികസിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി ഐ.ഡി.എഫ്. പറഞ്ഞു.

Advertisment