ബംഗ്ലാദേശ് കലാപം: ഒരു ഹിന്ദുവിനു കൂടി ജീവന്‍ നഷ്ടപ്പെട്ടു. യുവാവിനെ വിളിച്ചുവരുത്തി വിഷം നല്‍കിയ ശേഷം മര്‍ദ്ദിച്ചുകൊന്നു

അമീറുള്‍ ഇസ്ലാം എന്നയാളാണ് ജോയിക്ക് വിഷം കൊടുത്തതായും കുടുംബം ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചു.

New Update
Untitled

ധാക്ക: അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം തുടരുന്നതിനിടെ, മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. സുനംഗഞ്ച് ജില്ലയിലെ ഭംഗാദോഹോര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജോയ് മഹാപത്രോ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisment

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് കുടുംബം പറഞ്ഞു. ജോയിയെ ഒരു കടയിലേക്ക് വിളിച്ചുവരുത്തിയാണ് നാട്ടുകാര്‍ ആക്രമിച്ചത്. സില്‍ഹെറ്റ് മാഗ് ഒസ്മാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു.


അമീറുള്‍ ഇസ്ലാം എന്നയാളാണ് ജോയിക്ക് വിഷം കൊടുത്തതായും കുടുംബം ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചു.

Advertisment