കാലിഫോർണിയ: കാലിഫോർണിയയിലെ ചിനോ ഹില്ലിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ സംഭവത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം.
പ്രാദേശിക നിയമ നിർവ്വഹണ അധികാരികളോട് ഈ പ്രവൃത്തികൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ഒരു ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി, യുഎസിലെ ബിഎപിഎസ് സംഭവം സ്ഥിരീകരിച്ചു. ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന് പറഞ്ഞു.
ചിനോ ഹിൽസിലെയും സതേൺ കാലിഫോർണിയയിലെയും സമൂഹത്തോടൊപ്പം, വിദ്വേഷം വേരുറപ്പിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ പൊതു മനുഷ്യത്വവും വിശ്വാസവും സമാധാനവും അനുകമ്പയും നിലനിൽക്കുമെന്ന് ഉറപ്പാക്കും." ബിഎപിഎസ് കൂട്ടിച്ചേർത്തു.