/sathyam/media/media_files/2026/01/05/ban-2026-01-05-22-27-05.jpg)
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട. ഹിന്ദു വിഭാഗത്തിൽപെട്ട യുവാവിനെ കൊലപ്പെടുത്തി.
റാണ പ്രതാപ് ബൈരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജെസോർ ജില്ലയിൽ ആണ് സംഭവം. കപാലിയ ബസാറിൽ വച്ചു അക്രമികൾ വെടിവെച്ചു കോലപ്പെടുത്തുകയായിരുന്നു.
മൂന്ന് ആഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന 5 മത്തെ ന്യൂന പക്ഷ വിഭാഗക്കാരനാണ് ബൈരാഗി.
ദൃക്‌സാക്ഷി വിവരണങ്ങളും മാധ്യമ റിപ്പോർട്ടുകളും പ്രകാരം കൊപാലിയ ബസാറിലെ തിരക്കേറിയ പ്രദേശത്താണ് ആക്രമണം നടന്നത്.
റാണാ പ്രതാപ് ബൈരാഗിയെ അജ്ഞാതരായ അക്രമികൾ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചാണ് വെടിവെച്ച് വീഴ്ത്തിയത്.
പൊലീസ് മരണം സ്ഥിരീകരിച്ചെങ്കിലും അറസ്റ്റുകളോ സാധ്യമായ കാരണമോ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞയാഴ്ച്ച ബംഗ്ലാദേശിൽ ആക്രമണം നേരിട്ട ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരണപ്പെട്ടു.
ഖോകോൺ ചന്ദ്ര ദാസ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us