ഹി​സ്ബു​ള്ള ത​ല​വ​ന്‍ ന​യീം ഖാ​സി​മി​നെ ഉ​ന്മൂ​ല​നം ചെ​യ്യുമെന്ന് ഇ​സ്ര​യേ​ല്‍. ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്ള വ്യ​ക്തി​യാ​ണ് ന​യീം ഖാ​സിം എ​ന്നാ​ണ് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധമ​ന്ത്രി ഇ​സ്ര​യേ​ല്‍ കാ​റ്റ്‌​സ് പറഞ്ഞത്

സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ വധിച്ച ഹസന്‍ നസറള്ളയുടെ പിന്‍ഗാമിയായാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലപ്പത്തെത്തിയത്

New Update
katz

ടെൽ അവീവ്: ഹി​സ്ബു​ള്ള ത​ല​വ​ന്‍ ന​യീം ഖാ​സി​മി​നെ ഉ​ന്മൂ​ല​നം ചെ​യ്യുമെന്ന് ഇ​സ്ര​യേ​ല്‍.

Advertisment

ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്ള വ്യ​ക്തി​യാ​ണ് ന​യീം ഖാ​സിം എ​ന്നാ​ണ് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധമ​ന്ത്രി ഇ​സ്ര​യേ​ല്‍ കാ​റ്റ്‌​സ് പറഞ്ഞത്.


ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊള്ള ഖ​മ​നയ്‌യുടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​കാ​ര​മാ​യി ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രു​ന്നു.

 ഇ​തി​നു മ​റു​പ​ടി​യാ​യാണ് ഹി​സ്ബു​ള്ള ത​ല​വ​നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ മു​ന്ന​റി​യി​പ്പ് നൽകിയത്.

വ​ട​ക്ക​ന്‍ ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ​യ്ക്ക് സ​മീ​പ​മു​ള്ള സൈ​നി​ക താ​വ​ള​ത്തി​ല്‍ ഹി​സ്ബു​ള്ള റോ​ക്ക​റ്റ്-​ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ല്‍ ല​ബ​ന​നി​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ വധിച്ച ഹസന്‍ നസറള്ളയുടെ പിന്‍ഗാമിയായാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലപ്പത്തെത്തിയത്. എക്സിലൂടെയായിരുന്നു കാറ്റ്സിന്‍റെ പ്രതികരണം.

Advertisment