ബെയ്ജിംഗ്: ചൈനയില്‍ എച്ച്എംപിവി വൈറസ് ബാധിച്ച കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതില്‍ നിരവധി കുട്ടികളെ ആശുപത്രി കിടക്കകളില്‍ കാണാം.
നിരവധി കുട്ടികള്‍ വൈറസുമായി മല്ലിടുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു
ഞെട്ടിക്കുന്ന ഈ ചിത്രങ്ങള്‍ ചൈനീസ് 'നിഗൂഢ' എച്ച്എംപിവി വൈറസിന്റെ യഥാര്‍ത്ഥ വ്യാപ്തി കാണിക്കുന്നുവെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/media_files/2025/01/07/s4FcQ72Dr0Xn0hnmb8nx.jpg)
തങ്ങളുടെ കുട്ടികളെ വീട്ടില്‍ നിര്‍ത്താനും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്ക് രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്
വൈറസ് തമാശയല്ലെന്ന് കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കി.
ഞങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയി. എന്റെ മകന്‍ എച്ച്എംപിവിയുമായി മടങ്ങി. നിങ്ങളുടെ കുട്ടിയെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകരുതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
/sathyam/media/media_files/2025/01/06/uPIIojZqqgXbaVCiMGRR.jpg)
അവധിക്കാലത്ത് ഞങ്ങള്‍ ഒരു ഷോപ്പിംഗ് മാളില്‍ പോയി. മകന്റെ എച്ച്എംപിവി പരിശോധന പോസിറ്റീവായി. മറ്റൊരാള്‍ പറഞ്ഞു
ഈ വൈറസ് തമാശയല്ല. ദിവസങ്ങളായി കടുത്ത പനിയും ചികിത്സയ്ക്ക് ശേഷം എന്റെ പാവം കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്. നിങ്ങളുടെ കുട്ടിയുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.