ഹോങ്കോങ്ങിൽ ബഹുനില ഫ്ളാറ്റുകൾ അ​ഗ്നിക്കിരയായി. നിരവധി പേർ വെന്തുമരിച്ചു. തീപിടിച്ചത്  31 നിലകളുള്ള കെട്ടിടത്തിന്. 4,600 പേർ താമസിക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളത് 2,000 ഫ്ലാറ്റുകൾ

പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്.

New Update
hongkong

സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം.

Advertisment

 വടക്കൻ തായ്പേയിൽ ഉണ്ടായ ദുരന്തത്തിൽ ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു.

 സംഭവത്തിൽ അഗ്‌നിശമന സേനാംഗം ഉൾപ്പെടെ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.

തീപിടിച്ച കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

honk1


പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. 

ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

4,600 പേർ താമസിക്കുന്ന ഈ കെട്ടിടത്തിൽ ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്.

honk2

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.

Advertisment