/sathyam/media/media_files/2026/03/01/iran-foreign-minister-2026-03-01-22-21-14.jpg)
ടെഹ്‌റാന്‍: രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
നിലവിലെ സാഹചര്യത്തില്‍ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
മേഖലയിലെ സഹോദര രാഷ്ട്രങ്ങളെയോ അയല്‍ക്കാരെയോ അല്ല, മറിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കൃത്യമായ ഭരണക്രമം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us