Advertisment

ആളു മാറിപ്പോയി, ഗുരുതര വീഴ്ച ! പതിവുപരിശോധനയ്ക്ക് എത്തിയ യുവതിയെ ഗര്‍ഭച്ഛിദ്രം നടത്തി ആശുപത്രി ജീവനക്കാര്‍

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ ചെക്ക് സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്‌കെയറിൻ്റെ ചെയർമാന്‍ ഡേവിഡ് മാർക്‌സ്  പറഞ്ഞു

New Update
surgery1

പ്രാഗ്: നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്തി ആശുപത്രി ജീവനക്കാര്‍. പതിവുപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു പൂര്‍ണ ആരോഗ്യവതിയായ യുവതി. എന്നാല്‍ ആളുമാറി ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള ബുലോവ്ക യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 25 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

Advertisment

ജീവനക്കാരുടെ അശ്രദ്ധയ്‌ക്കൊപ്പം ഭാഷാ പ്രശ്‌നവും ഈ ഗുരുതര വീഴ്ചയ്ക്ക് കാരണമായി. ചെക്ക് ഭാഷ സംസാരിക്കുന്ന വ്യക്തിയായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് ഗൈനക്കോളജിസ്റ്റും ചെക്ക് മെഡിക്കൽ ചേമ്പറിൻ്റെ വൈസ് ചെയർമാനുമായ ജാൻ പ്രാഡ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ ചെക്ക് സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്‌കെയറിൻ്റെ ചെയർമാന്‍ ഡേവിഡ് മാർക്‌സ്  പറഞ്ഞു. ഗുരുതര വീഴ്ചയ്ക്ക് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment