New Update
/sathyam/media/media_files/Dq1n1VJzhoMundILzs7c.jpg)
ടെല്‍അവീവ്: ഇസ്രയേലില്‍ ലെബനീസ് പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിന്റെ പരിധിയിലുള്ള അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഫുട്ബോള്‍ മെതാനത്താണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.
Advertisment
ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം 10നും 20 നും ഇടയില്‍ പ്രായമുള്ളവരാണ്. സ്‌ഫോടനത്തെത്തുടര്‍ന്നു വന്‍തീപിടിത്തവുമുണ്ടായി.
ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 3 ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ഇറാന്‍ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ആക്രമണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.