ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ.ഐ.എച്ച്.എഫ്

New Update
H

പാരീസ്: ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ ഐ എച്ച് എഫ് (ഇന്റർനാഷ്ണൽ ഐസ് ഹോക്കി ഫെഡറേഷൻ). 2024 ലെ ഐ ഐ എച്ച് എഫ് ഐസ് ഹോക്കി യു20 വേൾഡ് ചാമ്പ്യൻഷിപ്പ് ജനുവരിയിൽ ആരംഭിക്കാനിരിക്കെയാണ് തീരുമാനം അധികൃതർ ഇസ്രയേലിനെ അറിയിച്ചത്.

Advertisment

മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് ഐ ഐ എച്ച് എഫിന്റെ ഉത്തരവാദിത്തം ആണെന്നും അതുകൊണ്ട് സുരക്ഷയും ആശങ്കകളും കണക്കിലെടുത്ത് ഇസ്രയേലിനെ എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കുകയാണെന്നാണ് ഫെഡറേഷൻ പ്രസ്താവനയിലൂട അറിയിച്ചത്.

ഇസ്രയേലിൽ നടത്താനിരുന്ന മത്സരം ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നരഹത്യയുടേയും യുദ്ധത്തിന്റെയും അടിസ്ഥാനത്തിൽ ബൾഗേറിയയിലേക്ക് മാറ്റിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

തുറന്ന യുദ്ധവും നരഹത്യയും നടത്തുന്നതിൽ പല ലോകരാജ്യങ്ങളും ഇസ്രയേലിനോടുള്ള ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പലരും മുന്നറിയിപ്പ് നൽകിയിട്ടും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറാകാത്ത സാഹചര്യത്തിലാണ് ഐ ഐ എച്ച് എഫിന്റെ ഈ തീരുമാനം.

Advertisment