ഐസ് പാളികളിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. ഐസിന് കട്ടി കുറവ്. യാത്രക്കാര്‍ ശ്രദ്ധിക്കണം

ശനിയാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ഹാന്‍സ്‌ക തടാകത്തിനുമുകളില്‍ രൂപപ്പെട്ട ഐസ് പാളിക്ക് മുകളിലൂടെ കടന്നുപോയ ഒരു യുടിവി മറിഞ്ഞിരുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കില്ല.

New Update
thin ice

മിനസോട്ട: സമീപകാലത്തെ മഞ്ഞുവീഴ്ചയും തണുപ്പും ശക്തമാണെങ്കിലും  ഐസില്‍ കളിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഐസ് വേണ്ടത്ര കട്ടിയുള്ളതല്ലെന്നും വാഹനങ്ങളും മറ്റും ഓടിക്കുമ്പോളോ സ്‌കേറ്റിംഗ് നടത്തുമ്പോളോ ഏറെ കരുതല്‍ വേണമെന്നുമാണ് മിനസോട്ടയിലും വിസ്‌കോണ്‍സിനിലുടനീളമുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Advertisment

ശനിയാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ഹാന്‍സ്‌ക തടാകത്തിനുമുകളില്‍ രൂപപ്പെട്ട ഐസ് പാളിക്ക് മുകളിലൂടെ കടന്നുപോയ ഒരു യുടിവി മറിഞ്ഞിരുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കില്ല.


റാംസെ കൗണ്ടിയിലെ വൈറ്റ് ബിയര്‍ തടാകത്തില്‍ ഐസ് കൂമ്പാരമാകുന്നതും വെള്ളം കട്ടപിടിക്കുന്നതും വാട്ടര്‍ പട്രോളിംഗ് പരിശോധനയ്ക്കിടയില്‍ കണ്ടെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ തടാകങ്ങളിലെ കട്ടികുറഞ്ഞ സുരക്ഷിതമല്ലാത്ത ഐസ് പാളികളെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.


ഐസിനുമുകളിലൂടെയുള്ള സഞ്ചാരം ഒരിക്കലും 100% സുരക്ഷിതമല്ലെന്ന് മിനസോട്ട, വിസ്‌കോണ്‍സിന്‍ പ്രകൃതി വിഭവ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കി. നാല് ഇഞ്ച് കട്ടിയില്‍ കുറവാണെങ്കില്‍ ഐസ് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


നിങ്ങള്‍ മഞ്ഞ് പ്രദേശങ്ങളിലേയ്ക്ക് പോകാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ മടങ്ങിവരാന്‍ പദ്ധതിയിടുന്നുവെന്നും ആരോടെങ്കിലും മുന്‍കൂട്ടി പറഞ്ഞിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

Advertisment