ടെഹ്‌റാനിൽ 'അതിശക്തമായ വ്യോമാക്രമണം' നടത്തി ഇസ്രായേൽ

'ഇസ്രായേല്‍ വ്യോമസേന ടെഹ്റാനിന്റെ ഹൃദയഭാഗത്തുള്ള ഇറാനിയന്‍ ഭീകര ഭരണകൂടത്തിനെതിരെ കൂടുതല്‍ ശക്തമായ ആക്രമണ പരമ്പരകള്‍ ആരംഭിച്ചിരിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ടെഹ്റാന്‍: ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കം ആരംഭിച്ച് രണ്ടാം ദിവസം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ 'അതിശക്തമായ ആക്രമണം' നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

Advertisment

തിങ്കളാഴ്ചയാണ് ഇസ്രായേല്‍ പ്രതിരോധ സേന ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.


'ഇസ്രായേല്‍ വ്യോമസേന ടെഹ്റാനിന്റെ ഹൃദയഭാഗത്തുള്ള ഇറാനിയന്‍ ഭീകര ഭരണകൂടത്തിനെതിരെ കൂടുതല്‍ ശക്തമായ ആക്രമണ പരമ്പരകള്‍ ആരംഭിച്ചിരിക്കുന്നു,' എന്ന് സൈനിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങള്‍. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന്റെ തുടര്‍ച്ചയായാണ് ഈ വ്യോമാക്രമണം.

Advertisment