ടെല്‍ അവീവ്: ഗോലാന്‍ കുന്നുകളിലെ ഒരു സായുധ സംഘത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഐഡിഎഫ് സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു
ടര്‍ണെജെ ഗ്രാമത്തിനടുത്തുള്ള ഐഡിഎഫ് സൈനികര്‍ക്ക് നേരെ സായുധ സംഘങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.
ഇസ്ലാമിക് റെസിസ്റ്റന്‍സ് ഫ്രണ്ട് ഇന്‍ സിറിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നാണ് 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' എന്ന സംഘടനയുമായി ബന്ധമുള്ള മാധ്യമങ്ങളില്‍ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ഈ സംഭവം സിറിയയ്ക്കും ഇസ്രായേലിനും ഇടയിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാക്കിയേക്കാം.
ഇസ്രായേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീഷണികള്‍ ഇല്ലാതാക്കുന്നതിനുമായി ഐഡിഎഫിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.