/sathyam/media/media_files/2025/04/24/diZYjQPchYBDVvjRX6b7.jpg)
ഇസ്ലാമബാദ്: പാക്കിസ്ഥാൻ രക്ഷാമന്ത്രി ക്വഅജാ ആസിഫ് ഇന്നലെ നടത്തിയ പ്രസ്താവന , പഹൽഗാമിൽ നടന്ന ഭീകരാ ക്രമണത്തെ ന്യായീക രിക്കുന്ന തരത്തിൽത്തന്നെയാണ്. ഇത് ബലൂചിസ്ഥാൻ ട്രെയിൻ ഹൈജാക്കിന് പകരമുള്ള പാക്കിസ്ഥാന്റെ നടപടിയെന്നാണ് അനുമാനം.
ഇതായിരുന്നു പാക്ക് രക്ഷാമന്ത്രിയുടെ പ്രതികരണം :-
"ഇന്ത്യ ഞങ്ങളെ തൊട്ടുകളിച്ചാൽ അതേ നാണയത്തിൽ തിരിച്ച ടിക്കും. തിരിച്ചടിക്കാൻ ഞങ്ങൾ 100 % തയ്യാർ. ഞങ്ങൾ തീവ്രവാദം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. പഹൽഗാവിൽ നടന്ന കൂട്ടക്കുരുതിയെ ഞങ്ങൾ അപലപിക്കുന്നു.
ഞങ്ങളുടെ വായുസീമ ലംഘിച്ചതിന് അഭിനന്ദന് കൊടുത്ത മറുപടി ഇന്ത്യ ഒരിക്കലും മറക്കാനിടയില്ല. ബലൂചിസ്ഥാനിൽ ഇന്ത്യയാണ് തീവ്രവാദം വളർത്തുന്നത്. സഫർ എക്സ്പ്രസ് ട്രെയിൻ തട്ടിക്കൊണ്ടുപോ യതിനുപിന്നിൽ ആരാണെ ന്ന് എല്ലാവർക്കുമറിയാം..
ബലൂചിസ്ഥാനിലെ ഭീകരർ ചികിത്സയ്ക്ക് പോകുന്നത് ഇന്ത്യയിലേക്കാണ്. കാശ്മീരിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ അവിടെ നിലവി ലുള്ള ഇന്ത്യയുടെ 7 ലക്ഷം സൈനികർ എന്തെടുക്കുകയാണ് ? ആരെങ്കിലും ഈ ചോദ്യം ഇന്ത്യൻ ഭരണാധികാരികളോട് ചോദിക്കൂ ?" എന്നായിരുന്നു രക്ഷാമന്ത്രി ക്വഅജാ ആസിഫിന്റെ പ്രതികരണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us