അമേരിക്കയില്‍ അനധികൃത താമസം: ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യക്കാരെ

നിയമവിരുദ്ധമായ താമസത്തെ തുടര്‍ന്ന് യുഎസില്‍നിന്ന് ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യന്‍ പൗരന്മാരെയെന്ന് അധികൃതര്‍.

New Update
american university

നിയമവിരുദ്ധമായ താമസത്തെ തുടര്‍ന്ന് യുഎസില്‍നിന്ന് ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യന്‍ പൗരന്മാരെയെന്ന് അധികൃതര്‍. 2023- 24 അമേരിക്കന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. 

Advertisment

ചാര്‍ട്ടര്‍, കൊമേഷ്യല്‍ വിമാനങ്ങളിലാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഏറ്റവും ഒടുവില്‍ ഈ മാസം 22ന് ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം പഞ്ചാബിലാണ് ഇറങ്ങിയത്. അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നിയമവിരുദ്ധമായ കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു ഡിഎച്ച്എസ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനധികൃതമായി താമസിച്ചതിന് 1,100 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയതായി യുഎസ് ഡിഎച്ച്എസ് ബോര്‍ഡര്‍ ആന്റ് ഇമിഗ്രേഷന്‍ പോളിസി അസിസ്റ്റന്റ് സെക്രട്ടറി റോയ്‌സ് മുറെ വെര്‍ച്വലായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മെക്‌സികോ, കാനഡ എന്നിവിടങ്ങളുമായുള്ള യുഎസ് അതിര്‍ത്തികള്‍ വഴി അനധികൃതമായി കടക്കുന്ന എല്ലാവരെയും പ്രോസിക്യൂഷന്‍ നിയമപരമായി നേരിടുന്നതിന് പുറമെ നാടുകടത്തുമെന്നും അവര്‍ പറഞ്ഞു.

നിയമവിരുദ്ധമായ കുടിയേറ്റ പാതകള്‍ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സത്യസന്ധമല്ലാത്ത ട്രാവല്‍ ഏജന്‍സികളുടെ പങ്കിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുഎസില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

Advertisment