19 രാജ്യങ്ങളിൽ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകൾക്കും വിലക്ക്; യുഎസ് ഗ്രീൻ കാർഡുകളേയും പൗരത്വ അഭ്യർത്ഥനകളേയും ബാധിക്കും

ഭരണകൂടം അതിന്റെ പരിശോധനാ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതുവരെയുഎസ്സിഐഎസ് പൂര്‍ണ്ണമായി നിര്‍ത്തി

New Update
Untitled

ഡല്‍ഹി: 19 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഗ്രീന്‍ കാര്‍ഡുകളും പൗരത്വ അഭ്യര്‍ത്ഥനകളും ഉള്‍പ്പെടെയുള്ള കുടിയേറ്റ അപേക്ഷകള്‍ അമേരിക്ക നിര്‍ത്തിവച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 

Advertisment

ഭരണകൂടം അതിന്റെ പരിശോധനാ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതുവരെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പൂര്‍ണ്ണമായി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഏജന്‍സി ഉദ്യോഗസ്ഥര്‍ പത്രത്തോട് പറഞ്ഞു.


അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണ് ഈ വിലക്ക് ബാധകമാകുന്നത്.

Advertisment