ലോസ് ഏഞ്ചല്‍സ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ലോസ് ഏഞ്ചല്‍സിലേക്ക് 700 മറൈന്‍ സൈനികരെ കൂടി വിന്യസിച്ചു.
ഈ വിന്യാസം, ഇതിനകം തന്നെ രംഗത്തുള്ള നാഷണല്‍ ഗാര്‍ഡ് സേനയെ പിന്തുണയ്ക്കുന്നതിനാണ്. ആഴ്ചയുടെ മധ്യത്തോടെ സൈനികരുടെ എണ്ണം 2,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
നിയമ നിര്‍വ്വഹണത്തില്‍ നേരിട്ട് സൈനിക ഇടപെടല്‍ അനുവദിക്കുന്ന കലാപ നിയമം പെന്റഗണ്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
'ഒരു ബറ്റാലിയനെ അയയ്ക്കും, പക്ഷേ ഇപ്പോള്‍ കലാപ നിയമം പ്രയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.' പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.