Advertisment

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ഭാര്യയുടെയും തടവ് ശിക്ഷ സസ്പെന്‍ഡ് ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
233r34e32

ഇസ്ളാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഭാര്യ ബുഷ്റ ബീവി എന്നിവരെ 14 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചത് പാക് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. ഇസ്ളാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി ജനുവരി 31 ന് ഇരുവര്‍ക്കും തടവുശിക്ഷ വിധിച്ചത്.

Advertisment

ഇതിനെതിരേ ഇമ്രാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്തു നിന്ന വിലയേറിയ പ്രതിഫലങ്ങള്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പാക് കോടതി കഴിഞ്ഞ ദിവസം 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. 

imran khan
Advertisment