ഇസ്ലാമാബാദ്: പാക് കരസേനാ മേധാവി ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി ഉയര്‍ത്തിയതിനെ പരിഹസിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'ജംഗിള്‍ ലോ' ഭരണകൂടത്തില്‍ 'രാജാവ്' എന്ന പദവി നല്‍കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തെ തുടര്‍ന്ന് ജനറല്‍ മുനീറിന് ചൊവ്വാഴ്ച ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ പദവി ലഭിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.
മാഷാ അള്ളാഹ്, ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി നിയമിച്ചു. സത്യം പറഞ്ഞാല്‍, ഇപ്പോള്‍ രാജ്യം കാട്ടിലെ നിയമത്താല്‍ ഭരിക്കപ്പെടുന്നതിനാല്‍, അദ്ദേഹത്തിന് 'രാജാവ്' എന്ന പദവി നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമായിരിക്കുക. കാട്ടില്‍ ഒരു രാജാവ് മാത്രമേയുള്ളൂ, ഖാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
2023 ഓഗസ്റ്റ് മുതല്‍ ഒന്നിലധികം കേസുകളില്‍ ജയിലില്‍ കഴിയുന്ന ഖാന്‍, താനുമായി ഒരു കരാറുണ്ടാക്കിയതായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും പറഞ്ഞു.
ഒരു കരാറും നടന്നിട്ടില്ല, ഒരു സംഭാഷണവും നടക്കുന്നില്ല. ഇവ അടിസ്ഥാനരഹിതമായ നുണകളാണ്. പാകിസ്ഥാന്റെ താല്‍പ്പര്യങ്ങളെയും ഭാവിയെയും കുറിച്ച് അവര്‍ക്ക് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍, സൈനിക സ്ഥാപനത്തെ തന്നോട് ചര്‍ച്ച ചെയ്യാന്‍ ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചു.