ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ടോ? അവകാശവാദവുമായി ബലൂച് വിദേശകാര്യ മന്ത്രാലയം. ഐഎസ്ഐയും അസിം മുനീറും കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം. സത്യം അറിയാന്‍ ജയിലിലിന് പുറത്ത് തടിച്ചുകൂടി പിടിഐ പ്രവര്‍ത്തകരും ഇമ്രാന്‍ഖാന്റെ സഹോദരിമാരും

അതേസമയം, ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

New Update
Untitled

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന അവകാശവാദം. അദ്ദേഹം ജയിലില്‍ കൊല്ലപ്പെട്ടു എന്നാണ് ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്.

Advertisment

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയും അസിം മുനീറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


അതേസമയം, ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇമ്രാന്‍ ഖാന്റെ സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും ജയിലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന അവകാശവാദങ്ങളും ഉയരുന്നുണ്ട്. ഇത് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയിലും നിരവധി അഫ്ഗാന്‍ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം എന്ന് സ്വയം വിശേഷിപ്പിക്കുന്ന അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകള്‍ പങ്കിട്ട ഈ പോസ്റ്റുകള്‍, ഇമ്രാന്‍ഖാന്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരിക്കാമെന്ന് അവകാശപ്പെടുന്നു.


പഞ്ചാബി ജയിലുകള്‍ക്കുള്ളില്‍ നിന്ന് ഇമ്രാന്‍ ഖാനെ സൈനിക മേധാവി അസിം മുനീറും ഐഎസ്ഐ ഭരണകൂടവും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന സൂചന നല്‍കുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്ന് എംഎഫ്എ ബലൂചിസ്ഥാന്‍ പേര് വെളിപ്പെടുത്താത്ത വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് അവകാശപ്പെടുന്നു.


'പഞ്ചാബ് പാകിസ്ഥാനിലെ ജയിലുകള്‍ക്കുള്ളില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു, കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇമ്രാന്‍ ഖാനെ അസിം മുനീറും അദ്ദേഹത്തിന്റെ ഐഎസ്ഐ ഭരണകൂടവും കൊലപ്പെടുത്തിയതായി നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വിവരം സത്യമാണെന്ന് സ്ഥിരീകരിച്ചാല്‍, അത് തീവ്രവാദ പാകിസ്ഥാന്റെ സമ്പൂര്‍ണ്ണ അന്ത്യത്തെ അടയാളപ്പെടുത്തുന്നു. സത്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്ന നിമിഷം മുതല്‍ അതിന്റെ അവശേഷിക്കുന്ന അവസാനത്തെ നിയമസാധുതയുടെ തകര്‍ച്ച ആരംഭിക്കും,' പോസ്റ്റില്‍ പറയുന്നു.


പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ നേതാവായ ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ അദിയാല ജയിലിലാണ്. നിരവധി മാസങ്ങളായി, ഇസ്ലാമാബാദ് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ കസ്റ്റഡിയില്‍ അദ്ദേഹത്തെ കാണുന്നത് തടഞ്ഞിരുന്നു.


ചൊവ്വാഴ്ച, മരണവാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ പെരുമാറ്റത്തിന് വിധേയരായതായി അവര്‍ ആരോപിച്ചു. വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയ പിടിഐ അനുയായികളോടൊപ്പം എത്തിയ തങഅങളെ പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചതായി നോറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ പറഞ്ഞു.

Advertisment