ഇസ്ലാമാബാദ്: പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംഭവബഹുലമായി മുന്നേറുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാകിസ്ഥാൻ മുസ്ലീം ലീഗ് -നവാസിൻ്റെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജയിലിൽ കിടക്കുന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ്റെ വിജയ പ്രസംഗം പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പുറത്തുവിട്ടു.
വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെയാണ് ഇമ്രാൻഖാൻ്റെ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
പോളിംഗ് ദിവസം വലിയ രീതിയിൽ വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായെന്നും അതുകൊണ്ടുതന്നെ നവാസ് ഷെരീഫിൻ്റെ `ലണ്ടൻ പദ്ധതി´ പരാജയപ്പെട്ടുവെന്നും എഐ സൃഷ്ടിച്ച പ്രസംഗത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
"നിങ്ങളുടെ വോട്ടുകൾ കാരണം ലണ്ടൻ പദ്ധതി പരാജയപ്പെട്ടു... ഒരു പാകിസ്ഥാനിയും അദ്ദേഹത്തെ (നവാസ് ഷെരീഫ്) വിശ്വസിക്കുന്നില്ല... ലോകം മുഴുവൻ നിങ്ങളുടെ വോട്ടിൻ്റെ ശക്തി കണ്ടു. നിങ്ങൾ നൽകിയ വോട്ടുകൾ സംരക്ഷിക്കുവാനുള്ള കഴിവാണ് ഇനി കാട്ടേണ്ടത്´´- ഇമ്രാൻ ഖാൻ പറഞ്ഞു.
നിങ്ങൾ എൻ്റെ വിശ്വാസത്തിന് അനുസൃതമായി പ്രവർത്തിച്ചുവെന്നും ഇമ്രാൻ ഖാൻ ജനങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തിലെ വൻ ജനപങ്കാളിത്തം പലരെയും ആശ്ചര്യപ്പെടുത്തി.
ജനാധിപത്യ അഭ്യാസത്തിൽ നിങ്ങളുടെ സജീവ പങ്കാളിത്തം കാരണം 'ലണ്ടൻ പ്ലാൻ'. പാർട്ടി പിന്നിലാണെങ്കിലും അവർ വിജയപ്രസംഗം നടത്തി. ഇതിലൂടെ താഴ്ന്ന ബുദ്ധിശക്തിയുള്ള നേതാവാണ് നവാസ് ഷെരീഫെന്ന് വ്യക്തമായതായും ഇമ്രാൻ ഖാൻ പ്രസംഗത്തിൽ വ്യക്തമാക്കുന്നു.
`ജനാധിപത്യ അവകാശം´ വിനിയോഗിച്ചുകൊണ്ട് പൗരന്മാരുടെ അവകാശങ്ങൾക്കുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങൾ അടിത്തറയിട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ ഞങ്ങളെ സഹായിച്ചതിന് ജനങ്ങളെ ഇമ്രാൻ ഖാൻ അഭിനന്ദിക്കുകയും ചെയ്തു.