മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാകിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, വ്യാപക പ്രതിഷേധം

New Update
imran khan

അഹമ്മദാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ലോകമെമ്പാടും ശക്തമാവുകയാണ്. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ പാകിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. 

Advertisment

2025 ജനുവരി മുതൽ റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. അതേസമയം ഈ വാർത്ത സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇമ്രാൻ ഖാന്‍റെ ആയിരക്കണക്കിന് അനുയായികൾ ഇരച്ചുകയറി.

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

ജയിലിൽ ഇമ്രാൻ ഖാന് നേരെ വ്യാപക ആക്രമണം നടക്കുന്നതായി ആരോപിച്ച് അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരിമാർ കഴിഞ്ഞദിവസം രംഗത്ത വന്നിരുന്നു. സഹോദരനെ കാണണമെന്ന ഇവരുടെ ആവശ്യം ജയിൽ അധികൃതർ തള്ളിയതോടെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്ത് വരുന്നത്.

Advertisment