/sathyam/media/media_files/TNwhfd2qavShpCtXgWRX.jpg)
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ലോകത്തെ 14 പ്രമുഖർ പാക് സർക്കാരിന് കത്തയച്ചു.
ഇന്ത്യൻ ഇതിഹാസങ്ങളായ സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരുൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
വിദഗ്ധ ചികിത്സ ഉറപ്പാക്കുക, കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.
സുനിൽ ഗാവസ്കർക്കും കപിൽ ദേവിനും പുറമെ അലൻ ബോർഡർ, സ്റ്റീവ് വോ, ക്ലൈവ് ലോയ്ഡ്, മൈക്കൽ ആതർട്ടൺ തുടങ്ങിയ രാജ്യാന്തര ക്രിക്കറ്റിലെ പ്രമുഖരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
മതിയായ ചികിത്സ നൽകാൻ ജയിൽ അധികൃതർ തയ്യാറാകുന്നില്ലെന്ന് ഇമ്രാന്റെ അഭിഭാഷകർ നേരത്തെ പാക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us