ഇറാനില്‍ ഇസ്ളാം വിട്ട് ക്രിസ്തു മതം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നു

New Update
xfchvjuuuuuuuuuuu
ടെഹ്റാന്‍: ഇറാനില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇസ്ലാം മതം വിട്ടു പോകുന്നു എന്ന് റിപ്പോര്‍ട്ട്. ഇറാനിലുണ്ടായിരുന്ന 75,000 മോസ്കുകളില്‍ 50,000 മോസ്കുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് എന്ന സംഘടന പറയുന്നു. ഇവിടെ ഒരു ലക്ഷത്തോളം ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് മതം മാറിയതായി സിബിഎന്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് നടത്തിയ പഠനത്തില്‍ ഒരു ദശലക്ഷം മുസ്ലിംകളെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിറ്റിയിലേക്ക് പോകുന്നതായി ഢഛങ വൈസ് പ്രസിഡന്‍റ് ടോഡ് നെറ്റില്‍ട്ടണ്‍ വ്യക്തമാക്കുന്നു.

ഇറാനില്‍ മാത്രമല്ല, ലോകമെമ്പാടും ഈ മതം മാറ്റം രഹസ്യമായി തുടരുന്നു എന്ന് മറ്റു ചില മിനിസ്ട്രികളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനില്‍ രഹസ്യമായി പോലും ൈ്രകസ്തവ വിശ്വാസം ഗുരുതരമായ കുറ്റകൃത്യമാണ് എന്നിരിക്കെ, ടൈഡ് മിനിസ്ട്രിയുടെ റേഡിയോ പ്രക്ഷേപണങ്ങള്‍ രഹസ്യമായി കേള്‍ക്കുന്ന ക്രിസ്ത്യാനികള്‍ ധാരാളമായി അഫ്ഗാനിലുണ്ടെന്ന് അഫ്ഗാനിസ്ഥാനില്‍ ടൈഡ് മിനിസ്ട്രി റേഡിയോ പ്രക്ഷേപണങ്ങള്‍ക്ക് പോലും നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ദി ടൈഡ് മിനിസ്ട്രി എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോണ്‍ ഷെങ്ക് പറഞ്ഞു.

യെമനിലും ക്രിസ്തുമതം വ്യാപിക്കുന്നു, അവിടെ ക്രിസ്ത്യന്‍ വളര്‍ച്ച ആഗോള ശരാശരിയുടെ ഇരട്ടിയാണെന്ന് ജോഷ്വ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.സിബിഎന്‍ ന്യൂസാണ് ഈ വാര്‍ത്തകള്‍ പുറത്തു വിട്ടത്.
Advertisment