New Update
/sathyam/media/media_files/fWhtm49iCaY2k1LRVqED.jpg)
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഔദ്യോഗിക പരിപാടികളില്‍ ചുവപ്പ് പരവതാനിയുടെ ഉപയോഗം കര്‍ക്കശമായി നിയന്ത്രിച്ചു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികളുടെ ഭാഗമാണിത്.
Advertisment
നയതന്ത്ര സ്വീകരണങ്ങള്‍ക്കു മാത്രമേ ഇനി ചുവപ്പ് പരവതാനി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.
കേന്ദ്രമന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സന്ദര്‍ശന വേളയിലും ചുവന്ന പരവതാനി ഉപയോഗിച്ചതില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷഹബാസ് ശരീഫ് നീരസം പ്രകടിപ്പിച്ചിരുന്നു.