നയതന്ത്രം സജീവമാകുന്നു​; ഇന്ത്യയും കാനഡയും തമ്മിൽ ചരിത്രപ്രധാനമായ യുറേനിയം കരാർ ഒപ്പുവെച്ചു

New Update
2804949-untitled-2 (1)

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമായ ഒരു അധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയും കാനഡയും തമ്മിൽ ചരിത്രപ്രധാനമായ യുറേനിയം കരാർ ഒപ്പുവെച്ചു. 

Advertisment

കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശന വേളയിൽ ഏകദേശം 190 കോടി ഡോളർ വിലമതിക്കുന്ന കരാറാണ് യാഥാർത്ഥ്യമായത്. കനേഡിയൻ കമ്പനിയായ കാമെകോ കോർപറേഷനിൽ നിന്നാണ് ഇന്ത്യ യുറേനിയം ഇറക്കുമതി ചെയ്യുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ സിവിൽ ആണവോർജ്ജം, പുനരുപയോഗ ഊർജ്ജം, നിർണ്ണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരിക്കാൻ ധാരണയായി. കൊബാൾട്ട്, നിക്കൽ, ലിഥിയം, ചെമ്പ് തുടങ്ങിയവയുടെ വിതരണത്തിനായി പ്രത്യേക ധാരണാപത്രങ്ങളും കൈമാറി. 

ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സോളാർ അലയൻസ് (ISA), ഗ്ലോബൽ ബയോഫ്യൂവൽ അലയൻസ് (GBA) എന്നിവയിൽ ചേരാനുള്ള കാനഡയുടെ തീരുമാനം ഊർജ്ജ മേഖലയിലെ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തമാക്കും.

Advertisment