ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഡ്രോണുകള്‍ അടക്കം നിരത്തി ചൈന സൈനികാഭ്യാസം നടത്തിയത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപം യുദ്ധ പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ആര്‍മിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സൈനിക അഭ്യാസം നടന്നത്.
ഡ്രോണുകളും അത്യാധുനിക വാഹനങ്ങളും ഉള്‍പ്പെടെയുള്ള നൂതന സൈനിക സാങ്കേതിക വിദ്യയും ഇതിനായി ഉപയോഗിച്ചു.