ബെയ്ജിംഗ്: കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലൂടെയുള്ള വേര്‍പിരിയല്‍ സംബന്ധിച്ച പ്രമേയങ്ങള്‍ ചൈനീസ്, ഇന്ത്യന്‍ സൈന്യങ്ങള്‍ ചിട്ടയോടെ നടപ്പാക്കുകയാണെന്ന് ചൈന.
അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയും ഇന്ത്യയും തീരുമാനങ്ങളിലെത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
ചൈനീസ്, ഇന്ത്യന്‍ സേനകള്‍ പ്രമേയങ്ങള്‍ ചിട്ടയായ രീതിയില്‍ ഇപ്പോള്‍ നടപ്പിലാക്കുകയാണെന്ന് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മില്‍ ഉറപ്പിച്ച കരാറിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2 ന് കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്സാംഗ് സമതലത്തിലെയും രണ്ട് ഘര്‍ഷണ പോയിന്റുകളില്‍ നിന്നും ഇരു രാജ്യങ്ങളും സൈനിക വിന്യാസം ആരംഭിച്ചിരുന്നു.