യുഎന്നിൽ ഹിന്ദി ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ ഇന്ത്യാ ഗവൺമെന്റ് $1,169,746 സംഭാവന നൽകി. ‘Hindi @ UN’ പ്രോജെക്ട് 2018ൽ ആണ് തുടങ്ങിയത്. ലോകമൊട്ടാകെ ഹിന്ദി സംസാരിക്കുന്നവരിലേക്കു ആഗോള വിഷയങ്ങളെ കുറിച്ചുള്ള അറിവ് എത്തിക്കാനാണ് ഉദ്ദേശം.
യുഎൻ വാർത്തകൾ ഹിന്ദിയിൽ യുഎൻ വെബ്സൈറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും നൽകുന്നുണ്ട്. യുഎൻ ന്യൂസ് ഹിന്ദി വാർത്തകൾ യുഎൻ റേഡിയോ വഴിയും നൽകുന്നു.