"ഇന്ത്യ നമ്മിൽ നിന്ന് 100% ൽ കൂടുതൽ ഓട്ടോ താരിഫ് ഈടാക്കുന്നു", ഇന്ത്യയുടെ ഇറക്കുമതി തീരുവകളെ ഉന്നം വച്ച് ട്രംപ്

New Update
TRUMP THARIF

വാഷിംഗ്ടൺ : ചൊവ്വാഴ്ച  വാഷിംഗ്ടണിൽ നടന്ന   കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഇറക്കുമതി തീരുവകളെ ഉന്നം വച്ചണ് സംസാരിച്ചത് .

Advertisment

" ഇന്ത്യ ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങളിൽ 100 % ത്തിൽ കൂടുതൽ ടാക്സ് ( താരിഫ് ) ആണ് ചുമത്തുന്നത്. അതായത് ഇറക്കുമതി ചുങ്കം. അതുപോലെതന്നെ ചൈന ഞങ്ങളെക്കാൾ ഇരട്ടി താരിഫാണ് ചുമ ത്തുന്നത്. ഇത് ഞങ്ങളുടെ സുഹൃത്ത് രാജ്യങ്ങളും ശത്രുരാജ്യങ്ങ ളും ഒരേപോലെ ആവർത്തിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് അംഗീകരിക്കാനാകില്ല.അതുകൊണ്ട് ഏപ്രിൽ 2 മുതൽ ഞങ്ങളും ഇവർക്കെതിരെ റേസിപ്രോക്കൽ ടാക്സ്  ചുമത്താൻ പോകുകയാണ്. അതാ യത് അവരെത്ര ടാക്സ് ഞങ്ങളുടെ സാധനങ്ങൾക്ക് ചുമത്തുന്നുവോ അതേ ടാക്സ് അവരുടെ സാധനങ്ങൾക്കും ചുമത്തുന്നതാണ് . "

" ഇത് ഞാൻ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനിരുന്നതാണ്. പക്ഷേ അന്ന് ഏപ്രിൽ ഫൂൾ എന്ന പഴി ഞാനേറ്റുപിടിക്കാൻ തയ്യറല്ല, അതുകൊണ്ടാണ് ഏപ്രിൽ 2 മുതൽ ഈ താരിഫുകൾ ഇന്ത്യ , ചൈന മുതലായ രാജ്യങ്ങൾക്കുമേൽ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്  "

മറ്റ് രാജ്യങ്ങൾ നമുക്ക് എന്ത് തീരുവ ചുമത്തിയാലും, ഞങ്ങൾ അവയ്ക്ക് തീരുവ ചുമത്തും." യുഎസിന് നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും ഭൂമിയിലെ എല്ലാ രാജ്യങ്ങളും വർഷങ്ങളായി യുഎസിനെ തട്ടിയെടുത്തുവെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു 

Advertisment