കശ്മീർ പ്രശ്നം പ​രി​ഹ​രി​ക്കാ​തെ ഇന്ത്യ - പാക് ബന്ധം സാധാരണ നിലയിലാകില്ല. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്ന് ഷഹബാസ് ഷരീഫ്

New Update
Shehbaz-Sharif21-9-25

ല​ണ്ട​ൻ: കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ്. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത് ഇ​ന്ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

ല​ണ്ട​നി​ലെ പാ​ക് സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ഷ​ഹ​ബാ​സ് ഷ​രീ​ഫ്. കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ചി​ല​വാ​യി. ആ ​പ​ണം പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Advertisment