/sathyam/media/media_files/2025/10/07/modi-putin-2025-10-07-21-36-40.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബർ ആദ്യവാരം ഇന്ത്യ സന്ദേർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു
ഡിസംബർ 4-5 തീയതികളിലാണ് പുടിന്റെ ഇന്ത്യ സന്ദർശനം. 23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുടിന്റെ വരവ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/04/22/exs901IsJmIem2hDj34I.jpg)
പ്രാദേശികവും ആഗോളവുമായ നിർണ്ണായക വിഷയങ്ങളിൽ ഇരുനേതാക്കളും ആശയവിനിമയം നടത്തും.
പുടിന്റെ സന്ദർശന വേളയിൽ പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ലോകം ഉറ്റുനോക്കുന്ന സന്ദർശനം ഇന്ത്യ-റഷ്യ ബന്ധത്തിൽ പുതിയ അധ്യായങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.
/filters:format(webp)/sathyam/media/media_files/2025/08/23/modi-2025-08-23-00-21-49.jpg)
സന്ദർശന വേളയിൽ, പുടിൻ മോദിയുമായി ചർച്ച നടത്തുമെന്നും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ക്രെംലിൻ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
യുക്രെയ്നും റഷ്യയും തമ്മിൽ 2022 മുതൽ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണ് ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us