/sathyam/media/media_files/kr4CmxqvdRUuGJY3JRfW.jpg)
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസകള്‍ അനുവദിച്ച് അമേരിക്ക. 
നോണ്‍ ഇമിഗ്രന്റ് വിസകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. 
വിസിറ്റിംഗ് ( സന്ദര്‍ശന) വിസകളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2024ല്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്.
ഇന്ത്യക്കാര്‍
ഏകദേശം 3,31,000ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി കോഴ്‌സുകളില്‍ പ്രവേശനം നേടിയത്.
ഇതിന് പുറമെ അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെയാണ്.
ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്.
കഴിഞ്ഞ വര്‍ഷവും പട്ടികയില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വര്‍ഷം ഏകദേശം 19 ശതമാനം വര്‍ധനവാണുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us